ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തതിലൂടെ നാലു വര്‍ഷം കൊണ്ട്‌ റെയില്‍വേക്ക് ലഭിച്ചത് 6112 കോടി

0

റായ്പൂര്‍: ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുന്നതിലൂടെ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിക്കുന്ന വരുമാനം എത്രയെന്ന് ഊഹിക്കാമോ?. 2019 മുതല്‍ 2023 ഈ വകയില്‍ റെയില്‍വേക്ക് കിട്ടിയത് 6112 കോടി രൂപ. എന്നാല്‍ ഇത്തരത്തില്‍ ലഭിച്ച തുക വളരെ ചെറുതാണെന്നും ഇത് റെയില്‍വേയുടെ വരുമാനത്തില്‍ ചെറിയ ഒരു പങ്ക് മാത്രമേ ആകുന്നുള്ളുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

റായ്പൂര്‍ സ്വദേശിയായ സാമൂഹിക പ്രവര്‍ത്തകനായ കുനാള്‍ ശുക്ലയുടെ വിവരാവകാശ അപേക്ഷയിലാണ് റെയില്‍വേയുടെ വിശദീകരണം. 2019 -20ല്‍ 1724.44 കോടിയും, 2020-21ല്‍ 710.54 കോടിയും, 2021-22ല്‍ 1569 കോടിയും 2022 -23 വര്‍ഷത്തില്‍ 2109.74 കോടി രൂപയുമാണ് ലഭിച്ചത്. നാലുവര്‍ഷങ്ങളിലായി റെയില്‍വേക്ക് ടിക്കറ്റ് റദ്ദാക്കലിലൂടെ ലഭിച്ചത് 6112 കോടി രൂപയാണ്.ക്യാന്‍സലേഷന്‍ വഴി ലഭിക്കുന്ന തുക ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസും കോര്‍പ്പറേഷനിലേക്കാണ് പോകുകയെന്ന് സൗത്ത് ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേയുടെ ചിഫ് പിആര്‍ഒ വികാശ് കശ്യപ് പറഞ്ഞു. ചെറിയ ക്ലറിക്കല്‍ ചാര്‍ജ് മാത്രമാണ് ക്യാന്‍സലേഷനായി ഈടാക്കുന്നതെന്നും അത് റെയില്‍വേയുടെ വരുമാനമായി കാണരുതെന്നും അദ്ദേഹം പറഞ്ഞു. പ്രതിദിനം 80 ലക്ഷത്തോളം ടിക്കറ്റുകള്‍ എടുക്കുമ്പോള്‍ അതിന്റെ അനുപാതം വച്ച് നോക്കുമ്പോള്‍ ഈ തുക ചെറുതാണെന്നും കശ്യപ് പറഞ്ഞു.

Leave a Reply