ഫോണില്‍ ഡോക്ടറെ ബുക്ക് ചെയ്യുന്നതിനിടെ നടന്റെ 77,000 രൂപ തട്ടിയെടുത്തു; അന്വേഷണം

0

മുംബൈ: ഗൂഗിളില്‍ നിന്ന് ലഭിച്ച നമ്പറില്‍ ഡോക്ടറെ ബുക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ നടന്റെ 77,000 രൂപ തട്ടിയെടുത്തതായി പരാതി. 59കാരനായ നടന്‍ മുഹമ്മദ് ഇക്ബാലാണ് തട്ടിപ്പിന് ഇരയായത്. മുംബൈയിലെ ദാദറില്‍ ഡോക്ടറുമായി ഫോണില്‍ അപ്പോയ്ന്‍മെന്റ് എടുക്കന്നതിനിടെയാണ് ഇക്ബാലിന് വന്‍ തുക നഷ്ടമായത്.

നാലുദിവസം കഴിഞ്ഞാണ് തട്ടിപ്പിന് ഇരയായെന്ന് നടന് മനസിലായത്. തുടര്‍ന്ന് തട്ടിപ്പിനിരയായ ലിങ്കുകള്‍ ഇയാള്‍ ബാങ്ക് മാനേജരെ അറിയിക്കുകയും ചെയ്തു. പിന്നാലെ ഇയാള്‍ പൊലീസില്‍ പരാതി നല്‍കുകയും ചെയതു.

ഗൂഗിളില്‍ നിന്ന് ലഭിച്ച ഫോണ്‍ നമ്പറിലേക്ക് ജൂണ്‍ ആറിനാണ് ഇയാള്‍ വിളിച്ചത്. ഡോക്ടറോട് സംസാരിക്കുന്നതിന് മുമ്പ് 10 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യാന്‍ ഫോണ്‍ എടുത്തയാള്‍ ആവശ്യപ്പെട്ടു. പണം അടയ്ക്കാനായി ഒരുലിങ്കും അയച്ചു. എന്നാല്‍ ലിങ്ക് ഓപ്പണാകാത്തതിനാല്‍ പണം അയയ്ക്കാനായില്ലെന്നും ഇക്ബാല്‍ പറയുന്നു.തിങ്കളാഴ്ച രാവിലെ ഫോണില്‍ എസ്എംഎസ് ലഭിച്ചപ്പോഴാണ് 77,000 രൂപനഷ്ടമായെന്ന് അറിയാന്‍ കഴിഞ്ഞത്. സംഭവത്തില്‍ അജ്ഞാതനെതിരെ കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply