ഇരുചക്രവാഹനയാത്രയിൽ സാരിയും മുണ്ടും ധരിക്കുന്നവർ ശ്രദ്ധിക്കുക!; മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്

0

തിരുവനന്തപുരം: ഇരുചക്രവാഹനയാത്രയിൽ വസ്ത്രധാരണപിശകുകളും ചിലപ്പോൾ അപകടങ്ങൾക്ക് കാരണമായേക്കാം. പിന്നിൽ ഇരുന്ന് യാത്ര ചെയ്യുമ്പോൾ വസ്ത്രഭാഗങ്ങൾ ടയറുകളിൽ കുടുങ്ങാതിരിക്കാനുള്ള സുരക്ഷാ കവചമാണ് സാരീഗാർഡ്. Saree Guard, Mud Guard, Exhaust heat Guard, Hand guard, തുടങ്ങി നിരവധി സുരക്ഷാകവചങ്ങളുണ്ടെങ്കിലും ഇരുചക്രവാഹന യാത്രക്കാരൻ്റെ “ബോഡി ഗാർഡ്” ആയി ഒന്നുമില്ല എന്നത് പ്രത്യേകം ശ്രദ്ധിക്കുക. ഇരുചക്രവാഹനങ്ങളിൽ വസ്ത്രധാരണത്തിലും യാത്രാസുരക്ഷ പരിഗണിക്കുക തന്നെ വേണം. ചൂട്, കാറ്റ്, പൊടി പുക, വെയിൽ, മഴ, മഞ്ഞ് തുടങ്ങിയ വിവിധ പ്രതികൂലാവസ്ഥകളെ പ്രതിരോധിക്കാനും സങ്കീർണ്ണ സാങ്കേതിക,ഡ്രൈവിംഗ് വെല്ലുവിളികളെ കൈകാര്യം ചെയ്യാനാവും വിധത്തിലുമാവണം വസ്ത്രധാരണമെന്ന് കേരള മോട്ടോർ വാഹനവകുപ്പ് മുന്നറിയിപ്പ് നൽകി.

‘മുണ്ട്, ഷർട്ട്, സാരി, ചുരിദാർ, ഷോളുകൾ, വിശേഷ വസ്ത്രങ്ങൾ ഉൾപ്പെടെയുള്ള അയഞ്ഞവസ്ത്രങ്ങൾ ശരീരത്തോട് ഇറുകി ചേർന്നുനിൽക്കുന്ന വിധത്തിലാക്കാൻ ഓരോ യാത്രയിലും പ്രത്യേകം ശ്രദ്ധിക്കുക. വസ്ത്രധാരണം ഒരു സ്വകാര്യവൈകാരികവിഷയമാണെങ്കിലും ജീവന്മരണാവസ്ഥകൾക്കിടയിലെ ഏക കച്ചിത്തുരുമ്പ് സുരക്ഷാ മുൻകരുതലുകൾ മാത്രമാണ്. സുരക്ഷാ നിർദ്ദേശങ്ങൾ ഒരിക്കലും സുഖദായകങ്ങളോ സൗകര്യപ്രദങ്ങളോ വിശ്വാസപ്രമാണാനുസാരിയോ ആയിരിക്കുകയുമില്ല’- കേരള മോട്ടോർ വാഹനവകുപ്പ് കുറിച്ചു.

Leave a Reply