വെള്ളക്കെട്ടിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാൻ ഇനി സലീമില്ല; ഒഴുക്കിൽപ്പെട്ട് കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

0


കൊല്ലം: കൊല്ലത്ത് മുഖത്തല കണിയാം തോട്ടിൽ ഒഴുക്കിൽ പെട്ട് കാണാതായ രക്ഷാപ്രവർത്തകനായ ആളുടെ മൃതദേഹം കണ്ടെത്തി. കണിയാം തോടിന് സമീപം താമസിക്കുന്ന വയലിൽ വീട്ടിൽ സലിം (48) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സലീമിനെ കാണാതായത്. കാണാതായ ഇടത്തുനിന്നും ഒരുകിലോമീറ്റർ അകലെ പുതുച്ചിറ നവദീപം സ്കൂളിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.

സലീം വെള്ളക്കെട്ടിൽ അകപ്പെട്ടവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതിന് രക്ഷാപ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തിരുന്നു. മൃതദേഹം കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ക്ഷീര കർഷകനായ സലീം അവിവാഹിതനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here