റഫീഖ് ലൈംഗിക പീഡനത്തിനിരയാക്കിയത് വിവാഹ വാഗ്ദാനം നൽകി; ഗർഭിണിയാണെന്നറിയിച്ചപ്പോൾ ഒഴിവാക്കാൻ ശ്രമിച്ചു; പനമ്പിള്ളി നാഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവിന്റെ കാമുകനെ പിടികൂടാനാകാതെ പൊലീസ്

0

കൊച്ചി: പനമ്പിള്ളി നാഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ മാതാവിന്റെ കാമുകനെ പിടികൂടാനാകാതെ പൊലീസ്. യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികപീഡനത്തിന് ഇരയാക്കിയെന്ന കേസിലാണ് തൃശൂർ സ്വദേശി റഫീഖിനെ പ്രതിചേർത്തിരിക്കുന്നത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരിക്കുകയാണ്. ഇയാളുടെ മൊബൈൽ ഫോണും സ്വിച്ചോഫാണെന്നാണ് പൊലീസ് പറയുന്നത്.പനമ്പിള്ളി നഗറിലെ നവജാതശിശുവിന്റെ കൊലപാതകത്തിൽ പ്രതിയായ യുവതിയുടെ ആൺ സുഹൃത്തിനെതിരെ മെയ് 16നാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കാമുകനെതിരെ കേസെടുത്ത്. കേസെടുത്തിട്ട് രണ്ടാഴ്ച പിന്നിട്ടിട്ടും പ്രതിയെ പിടികൂടാൻ പൊലീസിനായിട്ടില്ല.

തൃശ്ശൂർ സ്വദേശിയായ റഫീഖിനെതിരെ സൗത്ത് പൊലീസാണ് കേസ് എടുത്തത്. റഫീഖ് തന്നെ വിവാഹം വാഗ്ദാനം നൽകി കമ്പളിപ്പിച്ചു എന്നാണ് കേസിലെ ഒന്നാം പ്രതിയായ യുവതിയുടെ മൊഴി. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. താൻ ഗർഭിണിയാണ് എന്ന് അറിയിച്ചപ്പോൾ റഫീഖ് ഒഴിവാക്കാൻ ശ്രമിച്ചതായും യുവതി മൊഴി നൽകി. തൃപ്പൂണിത്തുറയിൽ വെച്ചായിരുന്നു പീഡനം അതിനാൽ സൗത്ത് പോലീസ് രജിസ്റ്റർ ചെയ്ത കേസ് ഹിൽ പാലസ് പൊലീസിന് കൈമാറിയിരുന്നു. റഫീക്കിനായി അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. എസിപി രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.

LEAVE A REPLY

Please enter your comment!
Please enter your name here