വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ല; അട്ടപ്പാടിയിൽ ഗുരുതരപരിക്കേറ്റ യുവാവിന് ചികിത്സ നൽകാൻ വൈകിയത് മണിക്കൂറുകൾ

0

പാലക്കാട്: അട്ടപ്പാടിയിലെ ജനങ്ങളുടെ ദുരിതത്തിന് അറുതിയില്ല. മഴക്കെടുതിയിൽ ഗുരുതരപരിക്കേറ്റ യുവാവിന് ചികിത്സ നൽകാൻ വൈകിയത് മൂന്നു മണിക്കൂറുകളാണ്. ആധുനിക സൗകര്യമുള്ള ആംബുലൻസ് പോലും അട്ടപ്പാടിയിൽ ഇല്ലാത്ത അവസ്ഥയാണ്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് എത്തിക്കാൻ വൈകിയതാണ് ചികിത്സ വൈകാൻ കാരണമായത്.

അട്ടപ്പാടി ട്രൈബൽ താലൂക്ക് സ്പെഷ്യാലിറ്റി ആശുപത്രിയിൽ എത്തിച്ച ഫൈസലിനെയാണ് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ 3 മണിക്കൂർ വൈകിയത്. വെന്റിലേറ്റർ സൗകര്യമുള്ള ആംബുലൻസ് ഇല്ലാത്തതിനാലാണ് രോഗിയെ മറ്റൊരു ഹോസ്പിറ്റലിൽ എത്തിക്കാൻ മണിക്കൂറുകൾ താമസം നേരിട്ടത്.

ഒടുവിൽ ഒറ്റപ്പാലത്ത് നിന്ന് ആംബുലൻസ് എത്തിച്ചാണ് ഫൈസലിനെ പെരിന്തൽമണ്ണയിലേക്ക് മാറ്റിയത്. കോട്ടത്തറയിലെ വെന്റിലേറ്റർ സൗകര്യമുള്ള 2 ആംബുലൻസുകളും മാസങ്ങളായി ഓടുന്നില്ല. ഇന്ന് ഉച്ചക്ക് കനത്ത മഴയെ തുടർന്ന് ഗൂളിക്കടവിൽ വെച്ച് ഓട്ടോറിക്ഷയുടെ മുകളിലേക്ക് മരം വീണാണ് 25കാരനായ ഫൈസലിന് പരിക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here