കൊച്ചിയില്‍ കനത്ത മഴ, നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍; ഗതാഗതക്കുരുക്ക് രൂക്ഷം

0

കൊച്ചി: കനത്തമഴയെത്തുടര്‍ന്ന് കൊച്ചി നഗരത്തില്‍ പല ഭാഗത്തും വെള്ളം കയറി. ഇടപ്പള്ളി, കുണ്ടന്നൂര്‍, എംജി റോഡ് പരിസരങ്ങളെല്ലാം വെള്ളം കയറി. കെഎസ്ആര്‍ടി ബസ് സ്റ്റാന്റ് പരിസരങ്ങളിലെ കടകളിലും വെള്ളം കയറിയിട്ടുണ്ട്. വെള്ളക്കെട്ടിനെത്തുടര്‍ന്ന് ഗതാഗത കുരുക്കും രൂക്ഷമാണ്.കടവന്ത്ര, വൈറ്റില, സൗത്ത്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ടാണ്. കളമശ്ശേരി മൂലേപ്പാടത്ത് 20 ഓളം വീടുകളില്‍ വെള്ളം കയറി. വൈകിട്ട് മുതല്‍ നാല് മണിക്കൂറുകളായി തോരാതെ പെയ്യുന്ന മഴ കൊച്ചി നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെയെല്ലാം വെള്ളക്കെട്ടിലായി. പാലാരിവട്ടം ഭാഗത്തെ ഇട റോഡുകളും വെള്ളത്തിലായി.ഇന്‍ഫോ പാര്‍ക്ക് പരിസരങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പുത്തന്‍കുരിശ് എംജിഎം സ്‌കൂളിന്റെ മതില്‍ തകര്‍ന്നു. ആളപായമില്ല.

Leave a Reply