കനത്ത മഴ തുടരുന്നു; അതിരപ്പിള്ളിയിൽ റോഡിന് കുറുകെ മുളങ്കൂട്ടം കടപുഴകി വീണു ഗതാഗതം തടസ്സപ്പെട്ടു

0

തൃശൂർ: അതിരപ്പിള്ളി തുമ്പൂര്‍മുഴിയില്‍ റോഡിന് കുറുകെ മുളങ്കൂട്ടം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ശക്തമായ മഴയെ തുടര്‍ന്ന് വൈകുന്നേരം 4.30ഓടെയാണ് റോഡരികില്‍ ഉണങ്ങി നിന്നിരുന്ന വലിയ മുളങ്കൂട്ടം റോഡിന് കുറുകെ വീണത്. ഇതേതുടര്‍ന്ന് അര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ ജെസിബി ഉപയോഗിച്ച് ഇവ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മറയൂര്‍ മേഖലയിലേക്കുള്ള യാത്രയില്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here