അച്ഛന്റെ ഓട്ടോ ഓടിക്കാനെത്തി; എട്ടു മാസമായി ഒന്നിച്ച്: മായാ മുരളിയെ കൊലപ്പെടുത്തി മുങ്ങിയ സുഹൃത്ത് അറസ്റ്റിൽ

0

തിരുവനന്തപുരം: പേരൂർക്കട ഹാർവിപുരം സ്വദേശിനി മായാമുരളി (37) കൊല്ലപ്പെട്ട കേസിൽ പ്രതി പിടിയിൽ. മായ മുരളിക്കൊപ്പം താമസിച്ചിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ രഞ്ജിത്താണ് (31) പിടിയിലായത്. പൊലീസിന്റെ തെരച്ചിലിൽ തമിഴ്നാട്ടിലെ കമ്പത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

മെയ് 9നാണ് മുതിയാവിളയിലെ വാടകവീടിനു സമീപത്തെ റബർ പുരയിടത്തിൽ മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പം താമസിച്ചിരുന്ന രഞ്ജിത്തിനെ കാണാതാവുകയായിരുന്നു. ഓടിച്ചിരുന്ന ഓട്ടോയും മൊബൈൽ ഫോണും ഉപേക്ഷിച്ചശേഷമായിരുന്നു ഇയാൾ മുങ്ങിയത്. എന്നാൽ രാത്രികാലങ്ങളിൽ പേരൂർക്കടയുടെ വിവിധ ഭാഗങ്ങളിൽ ഇയാൾ കറങ്ങിനടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. അന്വേഷണം ഊർജിതമാക്കിയതോടെ തമിഴിനാട്ടിലേക്ക് മുങ്ങുകയായിരുന്നു.ഒരു വർഷം മുൻപാണ് മായാമുരളിയുടെ അച്ഛന്റെ ഓട്ടോറിക്ഷ ഓടിക്കാനാണ് രഞ്ജിത്ത് എത്തുന്നത്. ഭർത്താവ് മരിച്ച മായയുമായി രഞ്ജിത്ത് അടുത്തു. എട്ട് മാസമായി ഇരുവരും ഒന്നിച്ച് താമസിക്കുകയാണ്. അന്നു മുതൽ യുവതിയെ ഇയാൾ ക്രൂരമായി മർദിച്ചിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. മരിക്കുന്നതിന്റെ തലേദിവസവും യുവതിയെ ക്രൂര മർദനത്തിന് ഇരയാക്കി. ക്രൂരമർദനമേറ്റാണു മായ മരിച്ചത് എന്നാണ് പോസ്റ്റ്മോർട്ടത്തിൽ പറയുന്നത്.

Leave a Reply