സാഹസിക രക്ഷാപ്രവർത്തകന്‍ കരിമ്പ ഷമീർ അന്തരിച്ചു

0

പാലക്കാട്: സാഹസിക രക്ഷാപ്രവർത്തനകന്‍ കരിമ്പ ഷമീർ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. ഉയരമുള്ള മരത്തിലും വെള്ളക്കെട്ടുകളിലും സധൈര്യം ഇറങ്ങി ആയിരങ്ങളെ രക്ഷിച്ചിതിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ശരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെതുടർന്ന് സ്വയം വണ്ടി ഓടിച്ച് ആശുപത്രിയിൽ എത്തുകയായിരുന്നു.കൂർമ്പാച്ചി മലയിൽ കുടുങ്ങിയ ബാബുവിനെ രക്ഷിച്ച സൈന്യത്തിന്റെ ദൗത്യസംഘത്തിൽ അംഗമായിരുന്നു. ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ തൊഴിലാളികൾ അകപ്പെട്ടപ്പോഴും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്ത വ്യക്തിയാണ് ഷമീർ.

LEAVE A REPLY

Please enter your comment!
Please enter your name here