നടിയെ ആക്രമിച്ച കേസ്: ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണം; ഉപഹര്‍ജിയുമായി സര്‍ക്കാര്‍

0

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ മെമ്മറി കാര്‍ഡ് കേസില്‍ ഉപഹര്‍ജിയുമായി സംസ്ഥാന സര്‍ക്കാര്‍. ഡിജിറ്റല്‍ തെളിവുകള്‍ സൂക്ഷിക്കുന്നതില്‍ സര്‍ക്കുലര്‍ വേണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഉപഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

മെമ്മറി കാര്‍ഡ് കേസില്‍ ഹൈക്കോടതി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കുലര്‍ ആയി കീഴ്ക്കോടതികള്‍ക്ക് നല്‍കണം. സെഷന്‍സ്, മജിസ്ട്രേറ്റ് കോടതികള്‍ക്ക് സര്‍ക്കുലര്‍ ബാധകമാക്കണം.ഇത്തരത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കാന്‍ ഹൈക്കോടതി രജിസ്ട്രിക്ക് നിര്‍ദ്ദേശം നല്‍കണമെന്നും ഉപഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നു. ഹര്‍ജി ജസ്റ്റിസ് കെ ബാബുവിന്റെ സിംഗിള്‍ ബെഞ്ച് ഇന്ന് പരിഗണിക്കും.

കേസിലെ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചുവെന്ന അതിജീവിതയുടെ ആരോപണം ശരിവച്ച് ജില്ലാ ജഡ്ജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അങ്കമാലി മജിസ്ട്രേറ്റ് ലീന റഷീദ്, ജില്ലാ ജഡ്ജിയുടെ പി എ മഹേഷ്, വിചാരണ കോടതി ശിരസ്തദാര്‍ താജുദ്ദീന്‍ എന്നിവര്‍ക്കെതിരെയായിരുന്നു റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

Leave a Reply