വാട്ടര്‍ ടാങ്ക് നിറഞ്ഞ് കവിഞ്ഞാലും കാര്‍ കഴുകിയാലും 2000രൂപ പിഴ; ഡല്‍ഹിയില്‍ കുടിവെള്ളക്ഷാമം രൂക്ഷം

0

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കുടിവെള്ളക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ സത്വരനടപടികളുമായി സര്‍ക്കാര്‍. വാണിജ്യ ആവശ്യങ്ങള്‍ക്കായി ഗാര്‍ഹിക ജലം ഉപയോഗിച്ചാലും വാട്ടര്‍ ടാങ്ക് നിറഞ്ഞൊഴുകിയാലും കാര്‍ കഴുകിയാലും രണ്ടായിരം രൂപ പിഴ ചുമത്തും. കടുത്ത വേനലില്‍ ജലം അനാവശ്യമായി പാഴാക്കുന്നുണ്ടോയെന്നറിയുന്നതിനായി 200 ടീമുകള്‍ രൂപീകരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ജനവാസകേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഈ സംഘം കുടിവെള്ളം പാഴാക്കുന്നുണ്ടോയെന്ന് പരിശോധന നടത്തും. പൈപ്പ് വെള്ളം ഉപയോഗിച്ച് കാര്‍ കഴുകിയാലും വാണിജ്യ ആവശ്യങ്ങള്‍ക്കായി ഗാര്‍ഹിക ജലം ഉപയോഗിച്ചാലും വാട്ടര്‍ ടാങ്ക് നിറഞ്ഞൊഴുകിയാലും അനാവശ്യമായി ഉപയോഗിച്ചാലും രണ്ടായിരം രൂപ പിഴയായി ഈടാക്കും. ഹരിയാനിയല്‍ നിന്നും ലഭിക്കേണ്ട വെള്ളം കിട്ടാത്ത സാഹചര്യത്തില്‍ ആണ് സര്‍ക്കാരിന്റെ തീരുമാനം.മെയ് ഒന്നിന് വസീറാബാദിലെ ജലനിരപ്പ് 674.5 ആയിരുന്നു, ഇപ്പോള്‍ അത് 669.8 ആയി കുറഞ്ഞു. ഇത് പല പ്രദേശങ്ങളിലും ജലക്ഷാമത്തിന് കാരണമായിട്ടുണ്ട്,’ ജലമന്ത്രി അതീഷി പറഞ്ഞു. ചിലയിടങ്ങളില്‍ കുടിവെള്ളവിതരണത്തില്‍ നിലനില്‍ക്കുന്ന അപാകത പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. വളരെ പ്രയാസകരമായ ഈ ഘട്ടത്തില്‍ വെള്ളം ശ്രദ്ധാപൂര്‍വം ഉപയോഗിച്ച് സഹകരിക്കണം. വെള്ളം ഒട്ടും പാഴാക്കരുതെന്നും മന്ത്രി പറഞ്ഞു. ഹരിയാന സര്‍ക്കാരുമായി വെള്ളം സംബന്ധിച്ച് ഇന്നലെ ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ വെള്ളം വിട്ടുതരാത്ത നിലപാടാണ് അവരുടെത്. ഇതേനിലപാടാണ് അവര്‍ തുടരുന്നതെങ്കില്‍ രണ്ട് ദിവസത്തിനുള്ളില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here