Tuesday, March 18, 2025

പട്ടാമ്പിയിൽ വന്ദേ ഭാരതിന് മുന്നിൽ ചാടി യുവാവും യുവതിയും മരിച്ച നിലയിൽ

പാലക്കാട്: യുവതിയും യുവാവും വന്ദേഭാരതിന് മുന്നിൽ ചാടി മരിച്ച നിലയിൽ. കാരക്കാട് റെയിൽവേ സ്റ്റേഷനു സമീത്തുവച്ചാണ് സംഭവമുണ്ടായത്. ബംഗാൾ ജൽപൈഗുരി കാതംബരി ദക്ഷിൺ ഹൻസ് ഹല്ലി സ്വദേശികളായ പ്രദീപ് സർക്കാറും (30) ബിനോതി റോയിയുമാണ് മരിച്ചത്.തൃത്താല ഭാഗത്താണ് ഇരുവരും താമസിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പട്ടാമ്പി കീഴായൂർ രണ്ടാംകെട്ടി എന്ന സ്ഥലത്ത് വച്ച് ഇന്നലെ വൈകുന്നേരം 5.40നായിരുന്നു സംഭവം. കാസർകോട് – തിരുവനന്തപുരം വന്ദേഭാരത് എക്സ്‌പ്രസ് തട്ടിയാണ് മരണം. ജീവനൊടുക്കാൻ കാരക്കാട് ഭാഗത്തേക്കു വന്നതാകാമെന്നാണ് പൊലീസ് സംശയിക്കുന്നത്.

Latest News

ലഹരി വിറ്റാൽ, ലാഭം 6000 രൂപ വരെ; പ്രതിയുടെ മൊഴി പുറത്ത്

കൊച്ചി: കളമശ്ശേരി കഞ്ചാവ് കേസിൽ പ്രതി ഷാലിഖിന്റെ മൊഴി വിവരങ്ങൾ പുറത്ത്. കഞ്ചാവ് വിൽപ്പനയിൽ 6000 രൂപ വരെ ലാഭം ലഭിച്ചിരുന്നുവെന്നാണ് ഷാലിഖിന്റെ മൊഴി.ഇതര സംസ്ഥാന...

More News