മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിനെ കാണാനെത്തിയ ‘മുത്തശ്ശി’ ആരാധികയുടെ ദൃശ്യങ്ങള്‍ സിനിമാ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജാദിനത്തിലാണ് മോഹന്‍ലാലിനെ കാണാന്‍ ആരാധിക എത്തിയത്.
മോഹല്‍ ലാല്‍ ഷൂട്ട് കഴിഞ്ഞ് തിരികെ പോകാനായി കാറിലേക്ക് കയറുന്നതിനിടെയാണ് വയോധികയായ ആരാധിക അവിടെ എത്തിയത്. ലാല്‍ സാര്‍ എവിടെയെന്ന് ചോദിച്ച ആരാധികയ്ക്കടുത്തേക്ക് മോഹന്‍ലാല്‍ എത്തുകയും കുശലം ചോദിക്കുന്നതുമായ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്.അടുത്തെത്തി തൊട്ടും തലോടിയും സ്‌നേഹം പ്രകടിപ്പിച്ച അമ്മയോട് ‘വരുന്നോ എന്റെ കൂടെ?’ എന്നാണ് സ്‌നേഹത്തോടെ മോഹന്‍ലാല്‍ ചോദിച്ചത്. ആദ്യം ‘ഇല്ല’ എന്ന് പറഞ്ഞെങ്കിലും വയോധിക പിന്നീട് തിരുത്തി ‘വന്നേക്കാട്ടോ’ എന്നു മറുപടി പറഞ്ഞു. തന്നെ സ്‌നേഹം കൊണ്ട് പൊതിഞ്ഞ അമ്മയോട് കുശലാന്വേഷണങ്ങള്‍ നടത്തിയാണ് സൂപ്പര്‍ താരം മടങ്ങിയത്. ഇപ്പോള്‍ ഇരുവരും തമ്മിലുള്ള വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.