‘വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധം’; റിയാസ് മൗലവി വധക്കേസില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

0

കൊച്ചി: കാസര്‍കോട് മദ്രസ അധ്യാപകന്‍ റിയാസ് മൗലവി വധക്കേസുമായി ബന്ധപ്പെട്ട വിധിയില്‍ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.

പ്രോസിക്യൂഷന്‍ ശക്തമായ തെളിവുകള്‍ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാന്‍ ദുര്‍ബലമായ കാരണങ്ങള്‍ വിചാരണ കോടതി കണ്ടെത്തിയെന്നും വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതാണെന്നും അപ്പീലില്‍ പറയുന്നുണ്ട്.കേസില്‍ അപ്പീല്‍ നല്‍കാന്‍ അനുമതി നല്‍കി കഴിഞ്ഞദിവസമാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. തുടര്‍നടപടികള്‍ക്കായി അഡ്വക്കറ്റ് ജനറലിനെ ചുമതലപ്പെടുത്തിയിരുന്നു. കേസില്‍ പ്രതികളായ കാസര്‍കോട് കേളുഗുഡ്ഡെ സ്വദേശികളായ അജേഷ് എന്ന അപ്പു (27), നിതിന്‍കുമാര്‍ എന്ന നിതിന്‍ (26), കേളുഗുഡ്ഡെ ഗംഗെ നഗറിലെ അഖിലേഷ് എന്ന അഖിലു (32) എന്നിവരെ വിട്ടയച്ച കാസര്‍കോട് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

Leave a Reply