നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്; സ്ഥാനാര്‍ത്ഥികളുടെ അന്തിമചിത്രം വൈകീട്ട്

0

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച അവസാന ചിത്രം ഇന്ന് തെളിയും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം ഇന്നാണ്. വൈകീട്ട് മൂന്നുമണി വരെയാണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം.

സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ സംസ്ഥാനത്ത് 86 പേരുടെ പത്രികകളാണ് തള്ളിയത്. ഇതോടെ 20 മണ്ഡലങ്ങളിലായി പ്രമുഖ മുന്നണികളിലെ സ്ഥാനാര്‍ത്ഥികള്‍ അടക്കം 204 പേരാണ് മത്സര രംഗത്തുള്ളത്. തിരുവനന്തപുരത്ത് കോണ്‍ഗ്രസ് വിമതനും യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവുമായ ഷൈന്‍ ലാലും മത്സര രംഗത്തുണ്ട്.പ്രമുഖ മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് ഭീഷണിയായ വിമത, അപര സ്ഥാനാര്‍ത്ഥികളെ പിന്‍വലിപ്പിക്കാന്‍ ചര്‍ച്ചകളും സജീവമായി നടക്കുന്നുണ്ട്. കോട്ടയത്താണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരരംഗത്തുള്ളത്. 14 പേര്‍. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിന്റെ അപരന്മാരുടെ പത്രികകള്‍ തള്ളിയിരുന്നു.

13 പേര്‍ മത്സരരംഗത്തുള്ള തിരുവനന്തപുരവും കോഴിക്കോടുമാണ് സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ രണ്ടാമത്. ഏറ്റവും കുറവ് ആലത്തൂരിലാണ്. മന്ത്രി കെ രാധാകൃഷ്ണനും രമ്യ ഹരിദാസ് എംപിയും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന ആലത്തൂരില്‍ അഞ്ചുപേര്‍ മാത്രമാണ് മത്സരരംഗത്തുള്ളത്.

Leave a Reply