കൊച്ചി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നെഞ്ചിടിപ്പേറ്റി അപരന്മാര്‍. കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജിന് അതേ പേരിലുള്ള രണ്ട് അപരന്മാരാണ് പത്രിക നല്‍കിയിട്ടുള്ളത്. കോട്ടയം കൂവപ്പള്ളി സ്വദേശി ഫ്രാന്‍സിസ് ജോര്‍ജും, അഞ്ചേരി സ്വദേശി ഫ്രാന്‍സിസ് ഇ ജോര്‍ജുമാണ് യുഡിഎഫിന് തലവേദനയായിട്ടുള്ളത്.
സിപിഎം പാറത്തോട് ലോക്കല്‍ കമ്മിറ്റി അംഗമാണ് ഫ്രാന്‍സിസ് ജോര്‍ജ്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗം ജില്ലാ കമ്മിറ്റിയംഗമാണ് ഫ്രാന്‍സിസ് ഇ ജോര്‍ജ്. എല്‍ഡിഎഫിന് പരാജയ ഭീതിയിലാണെന്നും, ജനാധിപത്യം അട്ടിമറിക്കാനാണ് ഇടതുമുന്നണിയുടെ ശ്രമമെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ കെ ഫ്രാന്‍സിസ് കുറ്റപ്പെടുത്തി.മാവേലിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കൊടിക്കുന്നില്‍ സുരേഷിനും അപരനുണ്ട്. സുരേഷ് കുമാര്‍ ആണ് അപരസ്ഥാനാര്‍ത്ഥി. കോഴിക്കോടും വടകരയിലും പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് തലവേദനയായി മൂന്ന് അപരന്മാരാണ് രംഗത്തുള്ളത്. കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം കെ രാഘവന് അപരന്മാരായി മൂന്നു രാഘവന്‍മാരുണ്ട്.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എളമരം കരീമിനും എതിരായി മൂന്നു കരീമുകളുണ്ട്. വടകരയില്‍ കെ കെ ശൈലജയ്ക്ക് തലവേദനയായി മൂന്നു ശൈലജമാരും, ഷാഫി പറമ്പിലിന് രണ്ട് അപരന്മാരുമുണ്ട്. കൊല്ലത്ത് എന്‍ കെ പ്രേമചന്ദ്രനും ഒരു അപരനുണ്ട്. കണ്ണൂരില്‍ എംവി ജയരാജന് മൂന്നും, കെ സുധാകരന് രണ്ടും അപരന്മാരുണ്ട്. ശശി തരൂരിന് ഒരു അപരനും അടൂര്‍ പ്രകാശിന് രണ്ട് അപരന്മാരും തലവേദനയായിട്ടുണ്ട്.
