Sunday, March 16, 2025

സ്വകാര്യ മേഖലയിലും സംവരണം; പെട്രോള്‍, ഡീസല്‍ വില കുറയ്ക്കും; ജാതി സെന്‍സസ് നടപ്പാക്കും; സിപിഎം പ്രകടനപത്രിക

ന്യുഡല്‍ഹി: സ്വകാര്യമേഖലയിലും സംവരണം നടപ്പാക്കുമെന്ന് സിപിഎം. ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടനപത്രികയിലാണ് വാഗ്ദാനം. ഡല്‍ഹിയില്‍ എകെജി ഭവനില്‍ സിപിഎം ജനറല്‍ സെക്രട്ടറി യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കളാണ് പ്രകടനപത്രിക പുറത്തിറക്കിയത്. സിപിഎം.

യുഎപിഎയും പിഎംഎല്‍എയും സിഎഎയും റദ്ദാക്കും., ജാതി സെന്‍സസ് നടപ്പക്കും, ഇന്ധന വിലകുറയ്ക്കും, പൗരന്മാര്‍ക്ക് മേലുള്ള ഡിജിറ്റല്‍ നിരീക്ഷണം അവസാനിപ്പിക്കും, കേന്ദ്ര നികുതിയുടെ 59 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കും, സംസ്ഥാനങ്ങളുടെ ഭരണഘടനാ അവകാശങ്ങള്‍ സംരക്ഷിക്കും, തെരഞ്ഞെടുപ്പിനായി പാര്‍ട്ടികള്‍ക്ക് കോര്‍പ്പറേറ്റുകള്‍ ഫണ്ട് നല്‍കുന്നത് നിരോധിക്കും, ജമ്മു കശ്മീര്‍ പ്രത്യേക പദവി പുനഃസ്ഥാപിക്കും, നിയമസഭാ തെരഞ്ഞെടുപ്പ് നടത്തും എന്നിവയാണ് പ്രധാന വാഗ്ദാനങ്ങള്‍.ബിജെപിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുക, ലോക്‌സഭയില്‍ സിപിഎമ്മിന്റെയും ഇടതുപാര്‍ട്ടികളുടെയും അംഗബലം വര്‍ധിപ്പിക്കുക, കേന്ദ്രത്തില്‍ ഒരുബദല്‍ മതേതര സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യമെന്നും പ്രകടനപത്രികയില്‍ പറയുന്നു.

ജനാധിപത്യത്തിന്റെ നാലുതൂണുകളും മോദി സര്‍ക്കാര്‍ തകര്‍ത്തു. സംസ്ഥാന സര്‍ക്കാരുകളുടെ അധികാരം ഇല്ലാതാക്കുകയും ചെയ്ത് തികഞ്ഞ സ്വേച്ഛാധിപത്യനിലപാടുകളുമായാണ് മോദി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനും ഇന്ത്യയെ രക്ഷിക്കാനുമാണ് ഈ ലോക്‌സഭാ തെരഞ്ഞെടുപ്പെന്നും പ്രകടനപത്രികയില്‍ സിപിഎം പറയുന്നു.

Latest News

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു

കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ, 2 പേരെ കൂടി അറസ്റ്റു ചെയ്തു.കളമശ്ശേരി പോളിടെക്ന‌ിക് കോളേജിൽ പോലീസ് നടത്തിയ കഞ്ചാവ്...

More News