ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് വരുമാനം; ലഭിച്ചത് 2.56 ലക്ഷം കോടി, ചരക്കുകടത്തില്‍ മുന്നേറ്റം

0

ന്യൂഡല്‍ഹി: കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യന്‍ റെയില്‍വേയ്ക്ക് റെക്കോര്‍ഡ് വരുമാനം. 2023-24 സാമ്പത്തികവര്‍ഷത്തില്‍ 2.56 ലക്ഷം കോടി രൂപയാണ് റെയില്‍വേയ്ക്ക് വരുമാനമായി ലഭിച്ചത് എന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷം 2.40 ലക്ഷം കോടി രൂപയായിരുന്ന സ്ഥാനത്താണ് ഈ വര്‍ധന.

ചരക്കുകടത്തില്‍ അടക്കം റെക്കോര്‍ഡ് ഇട്ടത്താണ് വരുമാനത്തില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,59 കോടി ടണ്‍ ചരക്കാണ് കടത്തിയത്. 2022-23ല്‍ ഇത് 151 കോടി ടണ്‍ മാത്രമായിരുന്നുവെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.മുന്‍ സാമ്പത്തികവര്‍ഷം 5300 കിലോമീറ്റര്‍ ദൂരമാണ് പുതുതായി ട്രാക്ക് സ്ഥാപിച്ചത്. 551 ഡിജിറ്റല്‍ സ്റ്റേഷനുകള്‍ സ്ഥാപിച്ചതായും മന്ത്രി അറിയിച്ചു. ഇടക്കാലബജറ്റില്‍ നടപ്പുസാമ്പത്തികവര്‍ഷത്തേയ്ക്കുള്ള റെയില്‍വേയുടെ മൂലധന ചെലവിനായി 2.52 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിന്റെ വര്‍ധന ഉള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here