പാലക്കാട്ട് പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു; രണ്ട് പെണ്‍മക്കള്‍ ചികിത്സയില്‍

0

പാലക്കാട്:വല്ലപ്പുഴയില്‍ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയ യുവതി മരിച്ചു. വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പില്‍ പ്രദീപിന്റെ ഭാര്യ ബീനയാണ്(35) മരിച്ചത്. പെണ്‍മക്കളായ നിഖ (12) നിവേദ (6) എന്നിവര്‍ പൊള്ളലേറ്റ് ചികിത്സയിലാണ്.ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. വീട്ടിനുള്ളിലാണ് ഇവരെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. മണ്ണെണ ശരീരത്തില്‍ ഒഴിച്ച് തീ കൊളുത്തിയ നിലയിലാണ് മൂവരെയും കണ്ടെത്തിയത്. കുടുംബ പ്രശ്‌നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Leave a Reply