തെരഞ്ഞെടുപ്പല്ലേ, കോണ്‍ഗ്രസിനെതിരെ ഉടന്‍ നടപടിയെടുക്കില്ല; ആദായ നികുതി വകുപ്പ് സുപ്രീം കോടതിയില്‍

0

ന്യൂഡല്‍ഹി: 3500 കോടി രൂപ ആദായ നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ നോട്ടീസില്‍, തെരഞ്ഞെടുപ്പു കണക്കിലെടുത്ത് കോണ്‍ഗ്രസിനെതിരെ ഉടന്‍ നടപടിയെടുക്കില്ലെന്ന് ആദായനികുതി വകുപ്പ് സുപ്രീം കോടതിയില്‍. നോട്ടീസ് ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജിയിലാണ് വകുപ്പ് നിലപാട് അറിയിച്ചത്.

തെരഞ്ഞെടുപ്പു കണക്കിലെടുത്ത് നടപടികളിലേക്കു കടക്കുന്നില്ലെന്ന്, ആദായ നികുതി വകുപ്പിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു. രാഷ്ട്രീയ പാര്‍ട്ടി എന്ന പരിഗണന വച്ചാണ് ഇതെന്ന് മേത്ത വ്യക്തമാക്കി. ഇതു രേഖപ്പെടുത്തിയ ജസ്റ്റിസുമാരായ, ബിവി നാഗരത്‌നയും അഗസ്റ്റിന്‍ ജോര്‍ജ് മാസിയും കേസ് ജൂലൈയിലേക്കു മാറ്റി.നടപടിയിലേക്കു കടക്കില്ലെന്ന ആദായ നികുതി വകുപ്പിന്റെ നിലപാടിനെ കോണ്‍ഗ്രസിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വി സ്വാഗതം ചെയ്തു. മുന്‍ വര്‍ഷങ്ങളിലെയെല്ലാം നികുതി കുടിശ്ശിക കാണിച്ചുകൊണ്ട് ഈ മാര്‍ച്ചിലാണ് വകുപ്പ് എല്ലാ നോട്ടീസും അയച്ചിരിക്കുന്നെന്ന് സിങ്വി പറഞ്ഞു.

വിവിധ നോട്ടീസുകളിലായി 3567 കോടി രൂപയാണ് നികുതി കുടിശ്ശിക ഇനത്തില്‍ കോണ്‍ഗ്രസില്‍നിന്ന് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply