‘എന്റെ ചേട്ടൻ വർഷങ്ങളായി കണ്ട സ്വപ്നം, ആടുജീവിതം കാണാതെ അദ്ദേഹം വിടവാങ്ങി’: മറുപടിയുമായി പ‍ൃഥ്വിരാജ്

0

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പൃഥ്വിരാജ്- ബ്ലെസി ചിത്രം ആടുജീവിതം തിയറ്ററിലെത്തിയത്. ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോൾ ആടുജീവിതത്തിനായി വർഷങ്ങളോളം കാത്തിരുന്ന് അകാലത്തിൽ വിടപറഞ്ഞ ഒരു പൃഥ്വിരാജ് ആരാധകന്റെ വിഡിയോ ആണ് വൈറലാവുന്നത്.

മരിച്ചുപോയ തന്റെ സഹോദരന്റെ പഴയ വിഡിയോ രാജേഷ് എന്ന യുവാവാണ് ട്വിറ്ററിൽ പങ്കുവച്ചത്. കോവിഡിനെ തുടർന്ന് പൃഥ്വിരാജും സംഘവും ജോർദാനിൽ കുടുങ്ങുകയും ഷൂട്ടിങ് നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. ആടുജീവിതം നിന്നുപോയതിന്റെ നിരാശ വ്യക്തമാക്കുകയാണ് രാജേഷിന്റെ സഹോദരൻ. പൃഥ്വിരാജിനോടുള്ള കടുത്ത ആരാധനയും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. ആടുജീവിതത്തിലൂടെ പൃഥ്വിരാജിന് നാഷണൽ അവാർഡ് ലഭിക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

‘ഒടുവിൽ ആടുജീവിതം റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രം റിലീസ് ചെയ്യുന്നത് എന്റെ സഹോദരൻ വർഷങ്ങളായി സ്വപ്നം കണ്ടിരുന്നു. പക്ഷേ 2021 സെപ്റ്റംബറിൽ ചില ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം മരിച്ചു. മാനസിക ചില പ്രശ്നങ്ങളുണ്ടായിരുന്നു എങ്കിലും ആടുജീവിതത്തിനോട് അദ്ദേഹത്തിന് ഉണ്ടായിരുന്ന ആവേശം വളരെ പ്രകടമായിരുന്നു. സിനിമ കാണാൻ അദ്ദേഹം എനിക്കൊപ്പം ഇവിടെ ഉണ്ടായിരുന്നുവെങ്കിലെന്ന് ആഗ്രഹിച്ചു പോകുന്നു!’- എന്ന കുറിപ്പിലാണ് രാജേഷ് വിഡിയോ പോസ്റ്റ് ചെയ്തത്.തന്റെ കടുത്ത ആരാധകന്റെ വിഡിയോ കണ്ടതിനു പിന്നാലെ പൃഥ്വിരാജ് രാജേഷിന് മറുപടിയുമായി എത്തി. ‘നിങ്ങളുടെ നഷ്ടത്തിൽ ഞാനും പങ്കുചേരുകയാണ്. അദ്ദേഹം മറ്റെവിടെയെങ്കിലും ഇരുന്ന് ഇതൊക്കെ കാണുകയും ഇതോർത്ത് അഭിമാനിക്കുകയും ചെയ്യുന്നുണ്ടാകും.- എന്നാണ് താരം കുറിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here