മുംബൈ- കൊച്ചുവേളി അവധിക്കാല ട്രെയിൻ; 11 മുതൽ സർവീസ്

0

തിരുവനന്തപുരം: മുംബൈ എൽടിടിയിൽ നിന്നു കൊച്ചുവേളിയിലേക്കുള്ള അവധിക്കാല പ്രത്യേക ട്രെയിൻ ഈ മാസം 11 മുതൽ ഓടിത്തുടങ്ങും. ജൂൺ 29 വരെയാണ് സർവീസ്.

എൽടിടി- കൊച്ചുവേളി (01463) എക്സ്പ്രസ് 11 മുതൽ ജൂൺ 27 വരെ എല്ലാ വ്യാഴാഴ്ചയും വൈകീട്ട് നാല് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 8.45നു കൊച്ചുവേളിയിൽ എത്തും.കൊച്ചുവേളിയിൽ നിന്നു (01464) ഏപ്രിൽ 13 മുതൽ ജൂൺ 29 വരെ എല്ലാ ശനിയാഴ്ചയും വൈകീട്ട് 4.20നു പുറപ്പെടുന്ന ട്രെയിൻ അടുത്ത ദിവസം രാത്രി 9.50നു എൽടിടിയിൽ എത്തും.

Leave a Reply