Saturday, March 22, 2025

ജസ്റ്റിസ് എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍

തിരുവനന്തപുരം: ജസ്റ്റിസ് എസ് മണികുമാര്‍ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍. സര്‍ക്കാരിന്റെ ശുപാര്‍ശ തടഞ്ഞുവച്ചിരുന്ന ഗവര്‍ണ അംഗീകാരം നല്‍കി. കേരള നിയമനത്തിനെതിരെ പ്രതിപക്ഷ നേതാവ് വിയോജനക്കുറിപ്പ് നല്‍കിയിരുന്നു. കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസായിരുന്നു എസ് മണികുമാര്‍.

മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കിയ ജസ്റ്റിസ് ആന്റണി ഡൊമനിക്കിന് പകരമാണ് ജസ്റ്റിസ് മണികുമാറിന്റെ നിയമനം വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസ്, സുപ്രീംകോടതി ജഡ്ജി എന്നിവരെയാണ് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിക്കുന്നത്. ഏപ്രില്‍ 24 നാണ് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ വിരമിച്ചത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരിക്കെ 2019 ഒക്ടോബര്‍ 11നാണ് ജസ്റ്റിസ് എസ് മണികുമാര്‍ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ ആയി പ്രവര്‍ത്തിക്കുമ്പോള്‍ 2006 ജൂലൈയില്‍ മദ്രാസ് ഹൈക്കോടതി ജഡ്ജിയായി.കേരള ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച വേളയില്‍ ചീഫ് ജസ്റ്റിസ് മണികുമാറിന് സര്‍ക്കാര്‍ വക യാത്രയയപ്പ് നല്‍കിയതില്‍ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. കേരള ചരിത്രത്തില്‍ ഇതുവരെ കേള്‍ക്കാത്ത സംഭവമാണെന്ന് നിയമവ്യത്തങ്ങളില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവരായിരുന്നു അന്ന് യാത്രയയപ്പ് നല്‍കിയത്.

ഏകപക്ഷീയമായി ഒരു പേര് മാത്രം യോഗത്തില്‍ അറിയിച്ചത് ജനാധിപത്യ വിരുദ്ധവും ദുരൂഹവുമാണെന്നായിരുന്നു പ്രതിപക്ഷനേതാവ് വിയേജനക്കുറിപ്പില്‍ പറഞ്ഞത്. ജസ്റ്റിസ് എസ് മണികുമാര്‍ കേരള ഹൈക്കേടതിയില്‍ ചീഫ് ജസ്റ്റിസായിരുന്ന കാലയളവില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമ്പോള്‍, നിഷ്പക്ഷവും നീതിയുക്തവുമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കുമോയെന്ന ഉത്കണ്ഠയുണ്ടെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

Latest News

സൂരജ് വധക്കേസ് വിധി, പതിവുപല്ലവി തുടർന്ന് CPM; “കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർ നിരപരാധികൾ”; പ്രതികളെ സംരക്ഷിക്കുമെന്ന് എംവി ജയരാജന്റെ ഉറപ്പ്

കണ്ണൂർ: ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊന്ന കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് സിപിഎം. പ്രതികൾ അപരാധം ചെയ്തിട്ടില്ലെന്ന വാദവുമായി സിപിഎം കണ്ണൂർ ജില്ലാ...

More News