തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ വച്ച് വിദേശ പൗരൻ മരിച്ചു. സർഫിംഗിനിടെ ആണ് വിദേശ പൗരൻ അപകടത്തിൽപ്പെട്ടത്. സർഫിംഗിനിടെ തിരയിൽ പെട്ട് തല മണൽത്തിട്ടയിൽ ഇടിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ശക്തമായ തിരയിൽപ്പെട്ട് അപകടമുണ്ടാകുകയായിരുന്നു. തിരയിൽ പെട്ടതിനെ തുടർന്ന് തല മണൽത്തിട്ടയിൽ ഇടിച്ചാണ് പരിക്കേറ്റത്. അബോധാവസ്ഥയിലായതിനെ തുടർന്ന് ഇദ്ദേഹത്തെ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും ചേർന്ന് വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നിട്ടും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.