വീട് പൂട്ടി യാത്രയ്ക്ക് ഇറങ്ങും മുൻപ് ‘ലോക്‌ഡ്‌ ഹൗസിൽ’ കൂടി വിവരമറിയിക്കാം; 14 ദിവസം വരെ പൊലീസ് നിരീക്ഷണം

0

തിരുവനന്തപുരം: അവധിക്കാലം ആഘോഷിക്കുന്നതിന് വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്ന വിവരം പൊലീസിനെ അറിയിക്കാൻ പൊലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ ‘ലോക്‌ഡ്‌ ഹൗസ്’ സൗകര്യം വിനിയോഗിക്കാം എന്നാണ് അറിയിപ്പ്.കൃത്യമായ വിവരങ്ങളടക്കം ആപ്പിൽ നൽകിയാൽ 14 ദിവസം വരെ വീടും പരിസരവും പൊലീസ് നിരീക്ഷിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here