അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ 2023-ൽ വിജിലൻസിന് സർവ്വകാല റെക്കോർഡ്

0

അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ 2023-ൽ റെക്കാർഡ് നേട്ടവുമായി സംസ്ഥാന വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ. 2023-ൽ 55 ട്രാപ്പ് കേസ്സുകളിലായി 60 സർക്കാർ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യുകയും,അഴിമതി കണ്ടെത്തുന്നതിന്റെ ഭാഗമായുള്ള മിന്നൽ പരിശോധനകൾ 1910-ായി വർദ്ധിപ്പിച്ചും, കൂടുതൽ വിജിലൻസ് അന്വേഷണങ്ങൾ നടത്തിയുമാണ് സംസ്ഥാന വിജിലൻസ് ഈ നേട്ടം കൈവരിച്ചത്.

സംസ്ഥാന വിജിലൻസ് ആൻ്റ് ആന്റി കറപ്ഷൻ ബ്യൂറോ രൂപീകരിച്ച 1964ന് ശേഷം ആദ്യമായിട്ടാണ് ഒരു കലണ്ടർ വർഷം 55 ട്രാപ്പ് കേസ്സുകൾ റിപ്പോർട്ട് ചെയ്തത്. 55 ട്രാപ്പ് കേസ്സുകളിലായി 60 സർക്കാർ ഉദ്യോഗസ്ഥരെയും ഏജന്റുമാരായ 4 സ്വകാര്യ വ്യക്തികളെയും പിടികൂടി. സർക്കാർ ഓഫീസുകളിലെ അഴിമതി കണ്ടെത്തി തടയുന്നതലേക്കായി രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തി വരുന്ന മിന്നൽ പരിശോധനകളുടെ എണ്ണത്തിലും 2023-ൽ വിജിലൻസ് റെക്കോർഡിട്ടു. 2023-ൽ ഒരു ദിവസം 5.23 മിന്നൽ പരിശോധനകൾ എന്ന ശരാശരിയിൽ ആകെ 1910 മിന്നൽ പരിശോധനകളാണ് സംസ്ഥാനത്ത് വിജിലൻസ് നടത്തിയത്.വിജിലൻസ് ‌ബോധവൽക്കരണത്തിന്റെ ഭാഗമായി വിവിധ വകുപ്പുകളിലെ ആഭ്യന്തര വിജിലൻസ് ഉദ്യോഗസ്ഥർക്കായി സെമിനാറും പരിശീലന ക്ലാസ്സുകളും സംഘടിപ്പിച്ചു.പൊതുജനങ്ങളെ ബോധവൽക്കരിക്കുന്നതിന് സോഷ്യൽ മീഡിയയുടെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിലേക്ക് 2023-ൽ വിജിലൻസിന്റെ സോഷ്യൽ മീഡിയ വിഭാഗത്തെ ശക്തിപ്പെടുത്തുകയും, അതുവഴി അഴിമതിയുടെ ദൂഷ്യവശങ്ങളെപ്പറ്റിയും, സമൂഹത്തിലുണ്ടാക്കുന്ന അപചയങ്ങളെപ്പറ്റിയുമുള്ള സന്ദേശങ്ങൾ നല്കിയത് ജനങ്ങൾക്കിടയിൽ വിജിലൻസിലുള്ള വിശ്വാസം വർദ്ധിപ്പിക്കുന്നതിന് ഇടയാക്കിയതിന്റെ തെളിവാണ് 2023-ൽ
വിജിലൻസിന്റെ ന്മേൽപ്പറഞ്ഞ റെക്കോർഡ് നേട്ടങ്ങൾ കൈവരിക്കാൻ ഇടയാക്കിയതെന്ന് വിജിലൻസ് ഡയറക്റ്റർ പറഞ്ഞു.

Leave a Reply