Saturday, March 22, 2025

ശരീരഭാരം 4 കിലോ കുറഞ്ഞു, കെജരിവാളിന് എന്തെങ്കിലും പറ്റിയാല്‍ രാജ്യം മാത്രമല്ല ദൈവം പോലും പൊറുക്കില്ല: അതിഷി

ന്യൂഡല്‍ഹി: തിഹാര്‍ ജയിലില്‍ കഴിയുന്ന മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ആരോഗ്യനില അപകടത്തിലാണെന്ന് എഎപി നേതാവ് അതിഷി. മാര്‍ച്ച് 21 ന് ജയിലിലായ ശേഷം അദ്ദേഹത്തിന്റെ ശരീരഭാരം കുറഞ്ഞുകൊണ്ടിരിക്കുകയാണ്. അറസ്റ്റിന് ശേഷം നാല് കിലോയാണ് കുറഞ്ഞത്. മുഖ്യമന്ത്രിയുടെ ആരോഗ്യ നില സംബന്ധിച്ച് നിയമ സഹായം തേടുമെന്നും അതിഷി വ്യക്തമാക്കി.

കെജരിവാള്‍ കടുത്ത പ്രമേഹ രോഗിയാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയിലും അദ്ദേഹം 24 മണിക്കൂറും സംസ്ഥാനത്തിന്റെ ഭരണ കാര്യങ്ങളെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നത്. ജയിലില്‍ അടച്ച് ബിജെപി അദ്ദേഹത്തിന്റെ ആരോഗ്യ നില അപകടമാക്കിയിരിക്കുകയാണെന്നും അതിഷി എക്‌സില്‍ കുറിച്ചു.കെജരിവാളിന് എന്തെങ്കിലും സംഭവിച്ചാല്‍ രാജ്യം മാത്രമല്ല ദൈവം പോലും അവരോട് ക്ഷമിക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇഡി കസ്റ്റഡിയിലായിരിക്കുമ്പോള്‍ ഷുഗര്‍ നില മൂന്ന് തവണ കുറഞ്ഞുവെന്നും അതിഷി പറഞ്ഞു.

ഷുഗര്‍ നിലയിലെ വ്യതിയാനം ശാരീരിക അസ്വസ്ഥതകളുണ്ടാക്കിയെന്നും ഭിത്തിയില്‍ ചാരിയിരുന്ന് നേരം വെളുപ്പിക്കുകയായിരുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് മരുന്ന് നല്‍കിയെന്നാണ് തിഹാര്‍ ജയില്‍ അധികൃതര്‍ പറയുന്നത്.

ഈ മാസം 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതോടെയാണ് തിങ്കളാഴ്ച വൈകിട്ട് കെജരിവാളിനെ തിഹാറിലേയ്ക്ക് മാറ്റിയത്. ഇന്നലെ ഭാര്യ സുനിത മക്കളുമായി എത്തി അദ്ദേഹത്തെ കണ്ടിരുന്നു.

എന്നാല്‍ ജയില്‍ അധികൃതര്‍ മുഖ്യമന്ത്രിയുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള ആരോപണങ്ങളെ നിഷേധിച്ചു. ആരോഗ്യ നില സാധാരണ നിലയിലാണെന്ന് തിഹാര്‍ ജയിലിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Latest News

സൂരജ് വധക്കേസ് വിധി, പതിവുപല്ലവി തുടർന്ന് CPM; “കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയവർ നിരപരാധികൾ”; പ്രതികളെ സംരക്ഷിക്കുമെന്ന് എംവി ജയരാജന്റെ ഉറപ്പ്

കണ്ണൂർ: ബിജെപി പ്രവർത്തകൻ മുഴപ്പിലങ്ങാട് സൂരജിനെ വെട്ടിക്കൊന്ന കേസിൽ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയവർ നിരപരാധികളെന്ന് സിപിഎം. പ്രതികൾ അപരാധം ചെയ്തിട്ടില്ലെന്ന വാദവുമായി സിപിഎം കണ്ണൂർ ജില്ലാ...

More News