മൂന്നാർ: അടിമാലി മാങ്കുളം ആനക്കുളത്തിന് സമീപം വിനോദസഞ്ചാരികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞുണ്ടായ അപകടത്തിൽ മരണം നാലായി. പേമരം വളവിൽ ഇന്നലെ വൈക്കുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായതാണ് അപകട കാരണമെന്നാണ് പ്രഥമിക വിലയിരുത്തൽ. തമിഴ്‌നാട്ടില്‍ നിന്ന് വിനോദസഞ്ചാരത്തിനെത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
തിരുനെല്‍വേലിയിലെ പ്രഷര്‍കുക്കര്‍ കമ്പനിയിലെ ജീവനക്കാര്‍ കുടുംബസമേതം മൂന്നാര്‍ സന്ദര്‍ശിച്ച് മടങ്ങുകയായിരുന്നു. മൂന്ന് വയസുള്ള കുട്ടി ഉള്‍പ്പടെ മൂന്ന് തിരുനെല്‍വേലി സ്വദേശികളാണ് മരിച്ചത്. വളവു തിരിയുന്നതിനിടെ 30 അടി താഴ്ചയിലേക്ക് ട്രാവലർ മറിയുകയായിരുന്നു. 14 പേരാണ് വാഹനത്തിലുണ്ടായിരുന്നത്.പരിക്കേറ്റ 10 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വളവിൽ സ്ഥിരം അപകടം നടക്കാറുണ്ടെന്നും ഇതുവരെ പത്തോളം വാഹനങ്ങൾ അപകടത്തിൽപെട്ടിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ അധികാരികൾ ഇതിൽ യാതൊരു നടപടിയും സ്ഥ്വീകരിച്ചിട്ടില്ലെന്നും നാട്ടുകാർ ആക്ഷേപിച്ചു.
‘കുത്തനെയുള്ള ഇറക്കത്തിൽ വാഹനത്തിന്റെ ബ്രേക്ക് നഷ്ടമായി’; മാങ്കുളം അപകടത്തിൽ മരണം നാലായി
