കോട്ടയത്ത് തുഷാര്‍ വെള്ളാപ്പള്ളി; ബിഡിജെഎസ് സ്ഥാനാര്‍ഥികള്‍ ഇന്ന്

0

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ബിഡിജെഎസിന്റെ സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും. ചാലക്കുടി, മാവേലിക്കര, കോട്ടയം, ഇടുക്കി എന്നിവയാണു എന്‍ഡിഎ സഖ്യത്തില്‍ ബിഡിജെഎസ് മത്സരിക്കുന്ന മണ്ഡലങ്ങള്‍.

കോട്ടയത്ത് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി സ്ഥാനാര്‍ഥിയാവുമെന്നാണ് സൂചന. ചാലക്കുടിയില്‍ റബ്ബര്‍ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഉണ്ണിക്കൃഷ്ണനാണു പ്രഥമപരിഗണന. അഡ്വ. സംഗീതാ വിശ്വനാഥനും പരിഗണനയിലുണ്ട്.ഇടുക്കിയില്‍ ക്രിസ്ത്യന്‍വിഭാഗത്തില്‍നിന്നുള്ളയാളെ നിര്‍ത്തുന്നതാണ് പരിഗണനയിലുള്ളത്. മുന്‍ എം.എല്‍.എ. മാത്യു സ്റ്റീഫനെയാണ് പരിഗണിക്കുന്നത്.

മാവേലിക്കരയില്‍ കെപിഎംഎസ് നേതാവായിരുന്ന ബൈജു കലാശാലയ്ക്കു മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply