പെരുമ്പാവൂർ: പുല്ലുവഴി എടത്തിതൃക്ക ഭഗവതി ക്ഷേത്രത്തിൽ അതിക്രമിച്ചുകയറിയ അഥിതി തൊഴിലാളിയെ പിടികൂടി. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ക്ഷേത്രത്തിലെ സർപ്പ പ്രതിഷ്ഠയാണ് ഇയാൾ നശിപ്പിച്ചത്. സമീപവാസികളാണ് അപരിചിതനായ ഒരാൾ ക്ഷേത്രത്തിനകത്ത് നിൽക്കുന്നത് കണ്ടത്. സംശയം തോന്നി നോക്കിയപ്പോൾ ഇയാൾ പ്രതിഷ്ഠ ഇളക്കി നശിപ്പിച്ചതായി കണ്ടെത്തി. ഇവർ കുറുപ്പംപടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പോലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തു. പുല്ലുവഴി നങ്ങേലിപ്പടിയിലുള്ള പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരനാണ് ഇയാൾ. മദ്യലഹരിയിലാണ് ഇയാൾ അതിക്രമം കാട്ടിയതെന്നാണ് പ്രാഥമിക വിവരം.