മക്കളെ തീ കൊളുത്തി അമ്മ ജീവനൊടുക്കി

0

കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയില്‍ മക്കളെ തീ കൊളുത്തിയശേഷം അമ്മ ജീവനൊടുക്കി. തൊടിയൂര്‍ സായൂജ്യം വീട്ടില്‍ അര്‍ച്ചന (33)യാണ് മരിച്ചത്.എഴും രണ്ടും വയസ്സുള്ള കുട്ടികളാണ് പൊള്ളലേറ്റ് ചികിത്സയിലുള്ളത്. ഇവരുടെ നില ഗുരുതരമാണെന്നാണ് സൂചന. കുടുംബപ്രശ്‌നമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

കുട്ടികളുടെ നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് പൊള്ളലേറ്റ നിലയില്‍ അര്‍ച്ചനയേയും മക്കളേയും കണ്ടത്. കുട്ടികള്‍ക്ക് 70 ശതമാനം പൊള്ളലേറ്റിട്ടുണ്ട്.

കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച കുട്ടികളെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അര്‍ച്ചനയുടെ ഭര്‍ത്താവ് പെയിന്റിങ് തൊഴിലാളിയാണ്. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു.

Leave a Reply