സര്‍ക്കാരുമായി ആലോചിച്ചില്ല; ഗവര്‍ണറുടെ നടപടി അംഗീകരിക്കില്ലെന്ന് മന്ത്രി; നിയമനടപടിക്കില്ലെന്ന് വിസി

0

തിരുവനന്തപുരം: വെറ്ററിനറി സര്‍വകലാശാല വിസി പ്രഫ. എംആര്‍ ശശീന്ദ്രനാഥിനെ സസ്‌പെന്‍ഡ് ചെയ്ത ഗവര്‍ണറുടെ നടപടിക്കെതിരെ മന്ത്രി ജെ ചിഞ്ചുറാണി. സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഗവര്‍ണറുടെ നടപടി. യൂണിവേഴ്‌സിറ്റി നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സസ്‌പെന്‍ഷനെന്നും മന്ത്രി പറഞ്ഞു.

‘ഇത്രയും നടപടിയെടുത്തത് യൂണിവേഴ്‌സിറ്റിയാണ്. വിസിയും ഡീനും അടക്കമുള്ളവരാണ് ഇത്തരം നടപടികളുമായി മുന്നോട്ടുപോയത്. ആ നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത്തരത്തിലൊരു അച്ചടക്ക നടപടി കൊണ്ടുവന്നത്. അതിനോട് ഒരുതരത്തിലും യോജിക്കുന്നില്ല.’ മന്ത്രി വ്യക്തമാക്കി. കുട്ടികള്‍ തമ്മിലുള്ള പ്രശ്‌നമാണ് സര്‍വകലാശാലയിലുണ്ടായത്. പൊലീസ് അന്വേഷണം നല്ലരീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു .

സര്‍ക്കാരുമായി ആലോചിക്കാതെയാണ് ഗവര്‍ണറുടെ നടപടി. യൂണിവേഴ്‌സിറ്റി നടപടിക്രമങ്ങള്‍ നടക്കുന്നതിനിടെയാണ് സസ്‌പെന്‍ഷനെന്നും മന്ത്രി പറഞ്ഞു.

സംഭവത്തില്‍ ഡീനിന്റെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു .’കുട്ടികളുടെയും ഹോസ്റ്റലിന്റെയും ചുമതലയുള്ളയാളാണ് ഡീന്‍. അവിടെ നടക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കേണ്ട ചുമതലയുണ്ട്. മരണവാര്‍ത്ത സിദ്ധാര്‍ഥന്റെ കുടുംബത്തെ കുട്ടികളാരോ ആണ് വിളിച്ചറിയിച്ചത്. അത് ഗുരുതരമായ പിഴവാണ്. മരണവാര്‍ത്ത കുടുംബത്തെ അറിയിക്കേണ്ടത് ഡീനായിരുന്നു. അതില്‍ അല്‍പം വീഴ്ച പറ്റിയിട്ടുണ്ട്. ഡീനിനെ അന്വേഷണവിധേയമായി മാറ്റിനിര്‍ത്താന്‍ പറഞ്ഞിട്ടുണ്ട്.’ ചിഞ്ചുറാണി പറഞ്ഞു.അതേസമയം, ഗവര്‍ണറുടെ നടപടി പ്രതികാര നടപടിയായി കാണുന്നില്ലെന്ന് സസ്‌പെന്‍ഷനിലായ വെറ്ററിനറി സര്‍വകലാശാല വിസി ശശീന്ദ്രനാഥ് പറഞ്ഞു. ഗവര്‍ണറുമായി നല്ല ബന്ധമാണെന്നും നിയമനടപടിക്കില്ലെന്നും വിസി പറഞ്ഞു. ഇനി അഞ്ച് മാസം മാത്രമാണ് കാലാവധി ബാക്കിയുള്ളത്. എങ്കിലും വിശദീകരണം തേടിയശേഷം നടപടിയെടുക്കുന്നതായിരുന്നു മര്യാദ. ക്യാമ്പസിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം വിദ്യാര്‍ഥി സംഘടനയുടെ ധാര്‍ഷ്ട്യമാണെന്നും അദ്ദേഹം പറഞ്ഞു. ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോളജ് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഗവര്‍ണര്‍ പുറത്തിറക്കിയതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സര്‍വകലാശാലയുടെ കീഴില്‍ ഏഴു കോളജുകളുണ്ട്. എല്ലായിടത്തും കോളജ് ഡീനുകളും അസിസ്റ്റന്റ് വാര്‍ഡന്‍മാരുമുണ്ട്. അസ്വാഭാവികമായ സാഹചര്യങ്ങളുണ്ടായാല്‍ സര്‍വകലാശാലയെ അറിയിക്കേണ്ടത് അവരുടെ ചുമതലയാണ്. ഇതില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്നും സസ്‌പെന്‍ഷനിലായ വിസി പറഞ്ഞു.

ഗവര്‍ണറുമായി നല്ല ബന്ധമാണെന്നും നിയമനടപടിക്കില്ലെന്നും വിസി പറഞ്ഞു. ഇനി അഞ്ച് മാസം മാത്രമാണ് കാലാവധി ബാക്കിയുള്ളത്. എങ്കിലും വിശദീകരണം തേടിയശേഷം നടപടിയെടുക്കുന്നതായിരുന്നു മര്യാദ.

LEAVE A REPLY

Please enter your comment!
Please enter your name here