സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ വെട്ടിക്കൊന്ന കേസിലെ ഒന്നാം പ്രതി മരിച്ച നിലയില്‍

0

ബംഗളൂരു: പാലക്കാട്ടെ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീന്‍ മരിച്ച നിലയില്‍. ബംഗളൂരുവിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. കേസിലെ വിചാരണ നടപടികള്‍ നടക്കുന്നതിനിടെയാണ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

2022 ആഗസ്റ്റ് 14ന് രാത്രിയാണ് സിപിഎം മരുത റോഡ് ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ എട്ടംഗസംഘം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയത്. ബൈക്കിലെത്തിയ സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു. വ്യക്തിപരവും രാഷ്ട്രീയപരവുമായ വൈരാഗ്യമായിരുന്നു കൊലയ്ക്ക് പിന്നില്‍.

Leave a Reply