തെരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

0

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ നിര്‍ദേശം അനുസരിച്ച് എസ്ബിഐ കൈമാറിയ തെരഞ്ഞെടുപ്പ് കടപ്പത്രത്തിന്റെ വിവരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ബോണ്ടുകളുടേയും സ്വീകരിച്ച പാര്‍ട്ടികളുടേയും വിവരങ്ങളാണ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ എസ്.ബി.ഐ. കൈമാറിയ വിവരങ്ങള്‍ ലഭിച്ചതായി 7.17-ഓടെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സ്ഥിരീകരിച്ചിരുന്നു.

2019 ഏപ്രില്‍ 12 മുതല്‍ ഓരോ സ്ഥാപനവും വ്യക്തിയും വാങ്ങിയ ഒരു ലക്ഷം, പത്തു ലക്ഷം, ഒരു കോടി എന്നിങ്ങനെ മൂന്നു മൂല്യങ്ങളിലുള്ള ബോണ്ടുകളുടെ വിവരമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സാവകാശം അനുവദിക്കണമെന്നാണ് എസ്ബിഐ ആവശ്യപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പു കഴിയുംവരെ വിവരങ്ങള്‍ പുറത്തുവരുന്നതു തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ എസ്ബിഐയെ ഉപയോഗിക്കുകയാണെന്ന വിമര്‍ശനങ്ങള്‍ക്ക് ഇത് ഇടയാക്കിയിരുന്നു.എസ്ബിഐ നല്‍കിയ ഹര്‍ജി തള്ളിയ കോടതി ഇവ അതേപടി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നു.വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനകം ബോണ്ട് വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നു. വ്യാഴാഴ്ച വൈകീട്ട് 7.53-നും 7.55-നുമായി രണ്ടു പി.ഡി.എഫുകളായാണ് കമ്മിഷന്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.

Leave a Reply