‘ജയരാജനെ ഉപയോഗിച്ച് ബിജെപി അനുകൂല പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് മുഖ്യമന്ത്രി’

0

ആലപ്പുഴ: എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനെ ഉപയോഗിച്ച് ബിജെപി അനുകൂല പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നത് മുഖ്യമന്ത്രിയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍.

ജയരാജന്‍ ഒരു ഉപകരണമാണെന്നും ബിജെപിയെ പ്രീണിപ്പിക്കാന്‍ ജയരാജനെക്കൊണ്ടു സംസാരിപ്പിക്കുന്നതു മുഖ്യമന്ത്രിതന്നെയാണെന്നും സതീശന്‍ ആരോപിച്ചു.

തിരുവനന്തപുരത്ത് ഉള്‍പ്പെടെ ബിജെപി സ്ഥാനാര്‍ഥികള്‍ നല്ല സ്ഥാനാര്‍ഥികളാണെന്നും ബിജെപി നിരവധി സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനത്തു വരുമെന്നുമാണ് ജയരാജന്‍ പറഞ്ഞത്. ബിജെപി എവിടെയൊക്കെ രണ്ടാം സ്ഥാനത്തു വരുമോ അവിടെയൊക്കെ മൂന്നാം സ്ഥാനത്തേക്ക് ഇടതുപക്ഷം പോകുമെന്നു എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ പറയുകയാണെന്നും സതീശന്‍ പറഞ്ഞു.

”പണ്ട് സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാര മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കില്‍ ഇപ്പോള്‍ അതൊക്കെ കടന്ന് ഒരുമിച്ച് ബിസിനസ് നടത്താനുള്ള തലത്തിലേക്ക് ബന്ധം വളര്‍ന്നുവെന്നു, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപി ജയരാജനെ ഉപയോഗിച്ച് കേരളത്തില്‍ ബിജെപിയെ സഹായിക്കുകയാണെന്നും” സതീശന്‍ ആരോപിച്ചു.

Leave a Reply