ആരവങ്ങളില്ലാതെ ശ്രീകുരുംബക്കാവില്‍ പ്രതീകാത്മക കാവുതീണ്ടല്‍

0

തൃശൂർ: അരമണികിലുക്കവും കാല്‍ച്ചിലമ്പൊലിനാദവും രൗദ്രഭാവം പൂണ്ട കോമരക്കൂട്ടങ്ങളുമൊന്നുമില്ലാതെ ശ്രീകുരുംബക്കാവില്‍ കാവുതീണ്ടല്‍ നടന്നു. രാവിലെ പതിനൊന്നോടെ വലിയതമ്പുരാനും പരിവാരങ്ങളും ബലിക്കല്‍പ്പുരയില്‍ എഴുന്നള്ളി അത്താഴപ്പൂജയടക്കമുള്ള പൂജകള്‍ പൂര്‍ത്തിയാക്കി അടികള്‍മാര്‍ പുറത്തിറങ്ങിയതോടെ ശ്രീകുരുംബക്കാവ് അപൂർവമായ പ്രതീകാത്മക കാവുതീണ്ടലിന് സാക്ഷ്യം വഹിച്ചു.

ചെറുഭരണി കൊടിയേറ്റത്തിനു ശേഷം മീനത്തിലെ ഭരണിക്കു മുമ്പായി രണ്ട് അശ്വതിനാളുകള്‍ വരുന്നതിനാല്‍ ആദ്യ അശ്വതിനാളില്‍ നടന്ന പ്രതീകാത്മക കാവുതീണ്ടലാണ് ബുധനാഴ്ച നടന്നത്.13 വര്‍ഷം മുമ്പാണ് സമാനമായ സാഹചര്യത്തില്‍ ഇത്തരത്തില്‍ കാവുതീണ്ടല്‍ നടന്നത്. മീനഭരണിയാഘോഷങ്ങള്‍ക്കു തുടക്കംകുറിച്ച് ഏപ്രില്‍ നാലിന് കോഴിക്കല്ലുമൂടല്‍ ചടങ്ങും ഏപ്രില്‍ ഒമ്പതിന് തൃച്ചന്ദനച്ചാര്‍ത്ത് പൂജയും അശ്വതി കാവുതീണ്ടലും നടക്കും. പത്തിനാണ് ഭരണി.

Leave a Reply