ശ്വാസതടസം, പിന്നാലെ കുഴഞ്ഞുവീണു; രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്‌ടു വിദ്യാർഥി മരിച്ചു

0

പാലക്കാട്: ഭക്ഷണം കഴിച്ച് രാത്രി ഉറങ്ങാൻ കിടന്ന പ്ലസ്‌ടു വിദ്യാർഥി മരിച്ചു. മതുപ്പുള്ളി വെളുത്തവളപ്പില്‍ മുഹമ്മദ് നാജിലാണ് (18) മരിച്ചത്. കുട്ടിക്ക് മറ്റ് അസുഖങ്ങള്‍ ഇല്ലായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഉറക്കത്തിനിടെ ശ്വാസതടസ്സം നേരിടുകയും പിന്നാലെ കുഴഞ്ഞുവീഴുകയുമായിരുന്നു.

ഉടൻ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തൃശൂർ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ‌ബുധനാഴ്ച രാത്രിയാണ് സംഭവം. ചാലിശ്ശേരി എച്ച്എസ്എസിലെ പ്ലസ്ടു കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ഥിയാണ് മുഹമ്മദ് നാജിൽ.സംസ്ഥാന കലോത്സവങ്ങളില്‍ മാപ്പിളക്കലകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാര്‍ഥിയായിരുന്നു. പിതാവ്: ജമാല്‍. മാതാവ്: സബീന. സഹോദരിമാര്‍: ലിയ, റെന.

Leave a Reply