യാത്രകളെ ഇഷ്ടപ്പെടുന്ന യുവനടിയാണ് സാനിയ അയ്യപ്പന്‍. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള താരത്തിന്റെ അവധിക്കാല ചിത്രങ്ങള്‍ പലപ്പോഴും വൈറലാവാറുണ്ട്. ഇപ്പോള്‍ തായ്‌ലന്‍ഡിലാണ് താരം. സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് സാനിയയുടെ തായ്‌ലന്‍ഡ് വിശേഷങ്ങളാണ്.
ആനകള്‍ക്കൊപ്പം സമയം ചെലവഴിക്കുന്ന സാനിയയെ ആണ് ചിത്രങ്ങളില്‍ കാണുന്നത്. ആനത്തൊട്ടിലില്‍ എത്തി ആനകളെ കുളിപ്പിക്കുകയും ഭക്ഷണം കൊടുക്കുകയും ചെയ്യുന്നതിന്റെ വിഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ആനയ്‌ക്കൊപ്പമുള്ള സാനിയയുടെ ചിത്രങ്ങള്‍. സാനിയയുടെ ധൈര്യത്തെ പ്രശംസിച്ചുകൊണ്ടാണ് കമന്റുകള്‍. കൂടാതെ ആനയ്‌ക്കൊപ്പമുള്ള ഒരു ചിത്രം ആരാധകരുടെ മനം കവര്‍ന്നു. ആന സെല്‍ഫി എടുക്കുന്നതുപോലെയുണ്ട് എന്നാണ് കമന്റുകള്‍.