ടിഎം കൃഷ്ണയ്ക്ക് സംഗീത കലാനിധി പുരസ്‌കാരം

0

ചെന്നൈ: മദ്രാസ് മ്യൂസിക്ക് അക്കാദമിയുടെ സംഗീത കലാനിധി പുരസ്‌കാരം പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന്‍ ടിഎം കൃഷ്ണയ്ക്ക്. കര്‍ണാടക സംഗീതത്തെ സാമൂഹിക പരിവര്‍ത്തനത്തിനായി ഉപയോഗപ്പെടുത്തുന്ന കൃഷ്ണയുടെ ശ്രമത്തെ അവാര്‍ഡ് കമ്മിറ്റി അഭിനന്ദിച്ചു.മലയാളിയും മുതിര്‍ന്ന മൃദംഗം കലാകാരനുമായ പാറശ്ശാല രവിക്ക് സംഗീത കലാചാര്യ പുരസ്‌കാരം സമ്മാനിക്കും. ഗീത രാജയ്ക്കും സംഗീത കലാചാര്യ പുരസ്‌കാരമുണ്ട്.

പ്രസിദ്ധ മോഹിനിയാട്ട നര്‍ത്തകിയും മലയാളിയുമായ ഡോ. നീന പ്രസാദിനാണ് നൃത്യ കലാനിധി പുരസ്‌കാരം.

Leave a Reply