സംസ്ഥാനത്ത് ശമ്പള നിയന്ത്രണം?; ജീവനക്കാര്‍ക്ക് പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണം വന്നേക്കും

0

തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പള നിയന്ത്രണം ആലോചനയില്‍. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയില്‍ നിയന്ത്രണം വന്നേക്കും. നാളെ ശമ്പളം നല്‍കാനാകുമെന്ന പ്രതീക്ഷയിലാണ് ധനവകുപ്പ്.

വൈദ്യുതി മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രത്തില്‍ നിന്ന് 4600 കോടി രൂപ കിട്ടാനുണ്ട്. ഇത് ഉടന്‍ തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാനം. ഇത് വൈകുകയാണെങ്കില്‍ അക്കൗണ്ടില്‍ നിന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പിന്‍വലിക്കാവുന്ന തുകയില്‍ പരിധി വെയ്ക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.അരശതമാനം കൂടി അധിക വായ്പ എടുക്കാന്‍ സര്‍ക്കാരിന് അവസരം ഉണ്ടായിരുന്നു. വൈദ്യുതി മേഖലയില്‍ പരിഷ്‌കരണം നടപ്പാക്കിയതിന്റെ പേരിലുള്ളതാണ്് ഈ വായ്പ. ഇത് സംസ്ഥാനത്തിന് അര്‍ഹതപ്പെട്ടതാണെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇത് എത്രയും പെട്ടെന്ന് തന്നെ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാര്‍. ഇത് വൈകുകയാണെങ്കില്‍ അക്കൗണ്ടില്‍ നിന്ന് പിന്‍വലിക്കാവുന്ന തുകയ്ക്ക് പരിധി ഏര്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നാളെ ശമ്പളം പിന്‍വലിക്കാന്‍ സാധിച്ചില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് പോകുമെന്നാണ് ജീവനക്കാരുടെ സംഘടനകള്‍ പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here