സവര്‍ക്കറായി രണ്‍ദീപ് ഹൂഡ; സ്വതന്ത്ര്യ വീര്‍ സവര്‍ക്കർ ട്രെയിലര്‍

0

വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന സ്വതന്ത്ര്യ വീര്‍ സവര്‍ക്കറിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. നടന്‍ രണ്‍ദീപ് ഹൂഡയാണ് സവര്‍ക്കറായി സ്‌ക്രീനില്‍ എത്തുന്നത്. അദ്ദേഹം ആദ്യം സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്.

സവര്‍ക്കറാവാന്‍ വലിയ ശാരീരികമായ തയ്യാറെടുപ്പുകളാണ് രണ്‍ദീപ് നടത്തിയത്. കഥാപാത്രത്തിന് വേണ്ടി താരം 18 കിലോയോളം ഭാരം കുറച്ചു. ലണ്ടന്‍, മഹാരാഷ്ട്ര, ആന്‍ഡമാന്‍ എന്നിവിടങ്ങളിലായാണ്് ചിത്രത്തില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. അങ്കിത ലോഖണ്ഡേ, അമിത് സിയാല്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മാര്‍ച്ച് 22നാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ഹിന്ദി, മറാത്തി ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും. സീ സ്റ്റുഡിയോസ്, ആനന്ദ് പണ്ഡിറ്റ്, രണ്‍ദീപ് ഹൂഡ, സന്ദീപ് സിങ്, യോഗേഷ് രഹാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം.

Leave a Reply