പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കൽ പൈപ്സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ ടി. എം. മാത്തച്ചൻ തുളുവനാനിക്കൽ (69) കിണറ്റിൽവീണു മരിച്ചു

0

കണ്ണൂര്‍ : പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കൽ പൈപ്സ് ഉടമയുമായ തളിപ്പറമ്പ് ചിറവക്കിലെ ടി. എം. മാത്തച്ചൻ തുളുവനാനിക്കൽ (69) കിണറ്റിൽവീണു മരിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കാരക്കുണ്ടിലെ തുളുവനാനിക്കൽ പൈപ്പ് ഫാക്ടറിക്കു സമീപമായിരുന്നു അപകടം. പുതിയതായി നിർമ്മിക്കുന്ന കിണറിന്റെ പണികള്‍ കാണാനെത്തിയ ഇദ്ദേഹം അബദ്ധത്തിൽ കിണറ്റിലേക്ക് വീഴുകയായിരുന്നു. തൊഴിലാളികളും വിവരമറിഞ്ഞ് തളിപ്പറമ്പിൽനിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങളും ചേർന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

തൊടുപുഴ ആലിലക്കുഴിയിൽ കുടുംബാംഗമായ എമിലിയാണ് ഭാര്യ. മക്കൾ – ഡോ. ഷെറിൻ മാത്തച്ചൻ, ഷെർവിൻ മാത്തച്ചൻ (ന്യൂസിലൻഡ്). മരുമക്കൾ – ഡോ. റോബിൻ കല്ലോലിക്കൽ (പടന്നക്കാട്), സെറിൻ വാടാപറമ്പിൽ (നിലമ്പൂർ). സഹോദരങ്ങൾ – മൈക്കിൾ (മൈക്കിൾ ആൻഡ് മൈക്കിൾ ഫാക്ടറി ഉടമ, ഗോവ), ചാക്കോച്ചൻ (റിട്ട. എസ്ഐ, ചെമ്പേരി), റോജർ (തോമസ്, പിഡബ്ല്യുഡി കോൺട്രാക്ടർ, ഗോവ), ടി.എം. ജോഷി (പയ്യാവൂർ സഹകരണ ബാങ്ക് പ്രസിഡന്റ്, പയ്യാവൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ്), വത്സമ്മ ജോർജ് (ഏറ്റുമാനൂർ), പരേതരായ ചാണ്ടി (റിട്ട. സിബിഐ പബ്ലിക് പ്രോസിക്യൂട്ടർ), സെബി, സംസ്ക്കാരം നാളെ (2-3-2024) ശനിയാഴ്ച വൈകിട്ട് നാലിന് തളിപ്പറമ്പ് സെന്റ് മേരീസ് ഫൊറോന പള്ളിയുടെ പുഷ്‌പഗിരി സെമിത്തേരിയിൽവെച്ചു നടത്തുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. ഓണ്‍ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് ജനറല്‍ സെക്രട്ടറിയും കേരള ന്യൂസിന്റെ ചീഫ് എഡിറ്ററുമായ ജോസ് എം ജോർജിന്റെ സഹോദരീ ഭർത്താവാണ് മാത്തച്ചൻ.

LEAVE A REPLY

Please enter your comment!
Please enter your name here