25 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംഗീതജ്ഞന്‍ എആര്‍ റഹ്മാനുമായി ഒന്നിക്കാന്‍ പ്രഭുദേവ. ഇരുവരുടേയം ഇനീഷ്യല്‍സ് ചേര്‍ത്തുവെച്ച് എആര്‍ആര്‍പിഡി 6 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവന്നു. പാട്ടുപാടുന്ന റഹ്മാന്റേയും ഡാന്‍സ് ചെയ്യുന്ന പ്രഭുദേവയുടേയും രൂപങ്ങളോടെയാണ് പോസ്റ്റര്‍.
മനോജ് എന്‍എസ് കഥയെഴുതി സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തില്‍ എആര്‍ റഹ്മാന്‍ തന്നെയാണ് സംഗീതം ഒരുക്കുന്നത്. പ്രഭുദേവയ്‌ക്കൊപ്പം യോഗി ബാബുവും ത്തില്‍ മലയാളം താരങ്ങളായ അജു വര്‍ഗീസും അര്‍ജുന്‍ അശോകനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും.
പ്രഭുദേവ- എആര്‍ റഹ്മാന്‍ കൂട്ടുകെട്ടില്‍ ഇറങ്ങിയ ഗാനങ്ങളെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. 1994ല്‍ റിലീസ് ചെയ്ത കാതലനിലെ മുഖാബുല, ഉര്‍വശി, പെട്ട റാപ് ഗാനങ്ങളും ജെന്റില്‍മനിലെ ചിക്കു ബുക്ക് റെയ്‌ലെ എന്നീ ഗാനങ്ങള്‍ക്ക് ഇപ്പോഴും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇരുവരും വീണ്ടും ഒന്നിക്കുന്നത് ആരാധകരേയും ആവേശത്തിലാക്കുകയാണ്.
Home entertainment 25 വര്‍ഷത്തിനു ശേഷം പ്രഭുദേവയും എആര്‍ റഹ്മാനും ഒന്നിക്കുന്നു; അജു വര്‍ഗീസും അര്‍ജുന്‍ അശോകനും പ്രധാന...