പാലക്കാട്: പാലക്കാട് കൂറ്റനാട് വട്ടേനാട് സ്കൂളിലെ പ്ലസ് വൺ- പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മില്‍ ചേരിതിരിച്ചു പോര്. ശനിയാഴ്ച ഉച്ചയോടെ ഉണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായി പൊലീസ് പറഞ്ഞു.ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് പ്ലസ് വൺ വിദ്യാർഥികളെ പ്ലസ് ടു വിദ്യാർഥികൾ മർദ്ദിച്ചതിന്‍റെ തുടർച്ചയായാണ് സ്കൂളില്‍ വീണ്ടും സംഘര്‍ഷമുണ്ടായത്. ചാലിശ്ശേരി തൃത്താല പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.