കേക്ക് കഴിച്ചതിനു പിന്നാലെ ശാരീരിക അസ്വസ്ഥത: 23കാരന്റെ മരണം ഭക്ഷ്യവിഷബാധയേറ്റെന്ന് പരാതി; അമ്മയും സഹോദരങ്ങളും ചികിത്സയിൽ

0

തിരുവനന്തപുരം: കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ 23കാരൻ മരിച്ചതായി ആരോപണം. വർക്കല ഇലകമൺ സ്വദേശി വിനുവിന്റെ മരണത്തിലാണ് പരാതിയുമായി കുടുംബം രംഗത്തെത്തിയത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം.

29 നാണ് വർക്കലയിലെ കടയിൽ നിന്നും കേക്ക് വാങ്ങി കഴിച്ചത്. ഇതിന് പിന്നാലെ വയറുവേദന ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതായാണ് ബന്ധുക്കൾ പറയുന്നത്. ശാരീരിക അസ്വസ്ഥതകൾ ആദ്യം കാര്യമാക്കിയില്ല. എന്നാൽ, ഇന്ന് രാവിലെ ശാരീരിക അസ്വസ്ഥതകൾ മൂർച്ഛിച്ചതോടെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തും മുമ്പേ വിനു മരിച്ചുവെന്നാണ് ബന്ധുക്കൾ പറയുന്നത്.സമാന ലക്ഷണങ്ങളോടെ വിനുവിന്റെ അമ്മയും സഹോദരനും സഹോദരിയും ഇവിടെ ചികിത്സ തേടിയിട്ടുണ്ട്. അതേസമയം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here