ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു

0

തൊടുപുഴ: ആംബുലൻസ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം. ഇടുക്കി അറക്കുളം കരിപ്പിലങ്ങാടാണ് സംഭവം. കെ ചപ്പാത്ത് സ്വദേശി പികെ തങ്കപ്പനാണ് മരിച്ചത്.ഇടുക്കി മെഡിക്കൽ കോളജിൽ നിന്നു രോഗിയുമായി തൊടുപുഴയിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മൂന്ന് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply