പദ്മജ വേണുഗോപാലിന് അമിത പരിഗണന; മുതിർന്ന ബിജെപി നേതാക്കൾക്ക് അമർഷം

0

കാസർകോട്: മറ്റ് പാർട്ടികളിൽ നിന്നും ബിജെപിയിലേക്കെത്തുന്നവർക്ക് അമിത പരിഗണന നൽകുന്നതിൽ മുതിർന്ന ബിജെപി നേതാക്കൾക്കിടയിൽ അമർഷം. ബി.ജെ.പി. ദേശീയ കൗൺസിൽ അംഗവും മുൻ സംസ്ഥാന പ്രസിഡന്റുമായ സി.കെ.പദ്മനാഭൻ തന്റെ പ്രതിഷേധം പരസ്യമായി പ്രകടിപ്പിച്ചു. എൻ.ഡി.എ. കാസർകോട് മണ്ഡലം പ്രചാരണ കൺവെൻഷൻ പദ്മജയെ കൊണ്ട് ഉദ്ഘാടനം ചെയ്യിച്ചതാണ് സി കെ പദ്മനാഭനെ ചൊടിപ്പിച്ചത്. കൺവെൻഷൻ ഉദ്ഘാടനച്ചടങ്ങിൽ പദ്‌മജ വേണുഗോപാൽ നിലവിളക്ക്‌ കൊളുത്തുമ്പോൾ വേദിയിൽ അകന്നിരുന്നാണ് സി.കെ.പദ്മനാഭൻ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.

Leave a Reply