മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് കുറിപ്പ്; ടെക്‌നോപാര്‍ക്ക് ജീവനക്കാരന്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

0

തിരുവനന്തപുരം: ടെക്നോപാര്‍ക്ക് ജീവനക്കാരനെ കഴക്കൂട്ടത്തെ ഹോട്ടല്‍മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ടെക്നോപാര്‍ക്ക് ഐകണ്‍ കമ്പനിയിലെ ജീവനക്കാരനായ നിഖില്‍ ആന്റണി (30)യെ ആണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ല എന്ന ആത്മഹത്യാക്കുറിപ്പ് മുറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പെണ്‍സുഹൃത്തിന് മെസ്സേജ് അയച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്. പെണ്‍സുഹൃത്താണ് പൊലീസിനെ വിവരം അറിയിച്ചത്.എറണാകുളം പുത്തന്‍വേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖില്‍. തലയില്‍ പ്ലാസ്റ്റിക് കവറിട്ട് കഴുത്തില്‍ വയറിങ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here