ഇപിയെ അവമതിക്കാന്‍ ഇല്ല; പ്രസ്താവനയ്ക്ക് നന്ദിയെന്ന് സുരേന്ദ്രന്‍

0

കൊച്ചി: ബിജെപി സ്ഥാനാര്‍ഥികള്‍ മികച്ചവരാണെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് നന്ദിയെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഇപി ജയരാജനെ അവമതിക്കുന്ന ഒരു പ്രസ്താവനയും താന്‍ നടത്തില്ല. സത്യം ഒരു പ്രാവശ്യമെങ്കിലും ഇപി ജയരാജന്‍ പറഞ്ഞല്ലോ?. മുഖ്യമന്ത്രി പിണറായി വിജയനും ഗോവിന്ദനും ഭീഷണിപ്പെടുത്തി ഇപി ജയരാജന്റെ വായടിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അതുകൊണ്ട് കാര്യമുണ്ടായില്ലെന്നു സുരേന്ദ്രന്‍ പറഞ്ഞു.

എസ്എഫ്‌ഐ ലക്ഷണമൊത്ത ഭീകരസംഘടനയായി മാറിയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകള്‍ എസ്എഫ്‌ഐ ഗുണ്ടകളെ കൊണ്ടുനിറഞ്ഞിരിക്കുകയാണെന്ന് ഇന്നലെ സംസ്ഥാനത്ത് എത്തിയ പ്രധാനമന്ത്രി സൂചിപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് കേരള സര്‍വകലാശാല കലോത്സവത്തിലെ വിധി കര്‍ത്താവായ മാര്‍ഗം കളി അധ്യാപകനെ ഷാജിയെ എസ്എഫ്‌ഐക്കാര്‍ മര്‍ദിച്ചതായി ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍ വന്നതെന്ന് സുരേന്ദ്രന്‍ പറഞ്ഞു. മാരാകായുധങ്ങളുമായിട്ടായിരുന്നു എസ്എഫ്‌ഐക്കാര്‍ ഷാജിയെ മര്‍ദിച്ചിത്. ആ ആധ്യാപകന്റെ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങള്‍ മറ്റൊന്നുമല്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.ഷാജിയുടെ ആത്മഹത്യാക്കുറിപ്പില്‍ താനൊരു തെറ്റ് ചെയ്തിട്ടില്ലെന്നും ആരോടും പണം വാങ്ങിയിട്ടില്ലെന്നും എഴുതിവച്ചിട്ടുണ്ട്. സിദ്ധാര്‍ഥന്റെ മരണത്തില്‍ സര്‍ക്കാര്‍ കാണിച്ച അതേ അലംഭാവമാണ് ഈ കേസിലും കാണുന്നത്. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

രണ്ട് മുന്‍മുഖ്യമന്ത്രിമാരുടെ മക്കളാണ് മോദിയെ സ്വീകരിക്കാനായി ഇന്നലെ വേദിയില്‍ എത്തിയത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഇത് അപൂര്‍വമായ കാഴ്ചയാണ്. കേരളത്തിലെ ഏറ്റവും മികച്ച മുഖ്യമന്ത്രിമാരായിരുന്നു അവര്‍. അത്രയം നല്ല മുഖ്യമന്ത്രിമാര്‍ അതിന് മുന്‍പും അതിനുശേഷവും ഉണ്ടായിട്ടില്ല. അവരുടെ മക്കളായ അനില്‍ ആന്റണിയും പദ്മജ വേണുഗോപാലുമാണ് മോദിയെ വരവേല്‍ക്കാന്‍ പത്തനംതിട്ടയില്‍ എത്തിയതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply